Saturday, July 14, 2012

വിനൈ ല്‍ ക്ലോറൈഡ്‌

പ്ലാസ്റ്റിക്‌ ഉല്‍പാദനം വളരെ സാധാരണമായ ഒരു ഉദ്യോഗം ആണ്‌. പല ബ്ലോഗുകളും അതുമായി പ്രവര്‍ത്തിക്കുന്നവരുടെതായി കണ്ടു.

പി വി സി പോലെ ഉള്ള സാധനങ്ങള്‍ ഉണ്ടാക്കാന്‍ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന "വിനൈ ല്‍ ക്ലോറൈഡ്‌" ജീവികളെ സംബന്ധിച്ചിടത്തൊളം ഒരു അപകടകാരിയാണ് എന്നറിയാമായിരിക്കുമല്ലൊ അല്ലെ

എന്നാലും ഒരു ഓര്‍മ്മപ്പെടുത്തല്‍

നാം ശ്രദ്ധിച്ചാല്‍ നമ്മുടെ ജീവിതം സുരക്ഷിതമായിരിക്കും

Chloroethene - Chemical formula: C2H3Cl
ഇവനാണ്‌ അവന്‍

നിറമില്ലാത്ത ഒരു അല്‍പം സുഗന്ധമുള്ള ഒരു വാതകം. വളരെ പെട്ടെന്നു തീപിടിക്കുന്ന സ്വഭാവം

വായുവിനെക്കാള്‍ ഭാരം കൂടുതല്‍ ഉള്ളതുകൊണ്ട്‌ പുറമെ വന്നാല്‍ കൂടുതല്‍ വിസ്താരത്തിലേക്കു പടരും.

ജലത്തില്‍ ലയിക്കില്ല , പക്ഷെ Organic Solvents ല്‍ എല്ലാം ലയിക്കും

ശ്വാസം വഴി ഇവന്‍ അകത്തു കടക്കും
ശ്വാസം വഴി കടക്കുന്നതിന്റെ 40% ഉം, വായവഴി കടക്കുന്നതില്‍ 95% വും വലിച്ചെടുക്കപ്പെടും

chloroethylene oxide (CEO), chloroacetaldehyde (CAA).
എന്നീ രണ്ടു പദാര്‍ത്ഥങ്ങളായി ആദ്യം മാറും പിന്നീട്‌ മൂത്രത്തില്‍ കൂടി വിസര്‍ജ്ജിക്കപ്പെടുന്ന ചില പദാര്‍ത്ഥങ്ങളായും, Co2 ആയും മാറി ശരീരത്തില്‍ നിന്നും പുറംതള്ളപ്പെടുന്നു

പക്ഷെ ഈ പെട്ടെന്നുണ്ടാകുന്ന രാസപരിണാമങ്ങള്‍ ശരീരത്തിനു വലരെ ഹാനികരം ആണ്‌.

CEO സാധാരണ കമ്പനി CEO മാരെ പോലെ തന്നെ വളരെ അപകടകാരിയാണ്‌- ക്യാന്‍സര്‍ ഉണ്ടാക്കുന്നതില്‍ കേമന്‍

ഏറ്റവും പ്രധാനമായി ഇവന്‍ അപകടപ്പെടുത്തുന്നത്‌ കരളിനെ.
കൂടാതെ വൃക്ക , ശ്വാസകോശം, വൃഷണം ഇവയെയും കേടാക്കും

കരളില്‍ AngioSarcoma എന്ന ക്യാന്‍സര്‍ ആണ്‌ ഇവന്റെ പ്രധാന വിനോദം

മനുഷ്യരില്‍ ഇവനുണ്ടാക്കുന്ന രോഗത്തിന്‌ ഒരു പേരു തന്നര്‍ ഇട്ടിട്ടുണ്ട്‌ "vinyl chloride illness"

ചെവിവേദന, തലവേദന, തലകറക്കം, കാഴ്ച്ചക്കുറവ്‌, ക്ഷീണം, വിശപ്പില്ലാഴിക, ഓക്കാനം , ഉറക്കക്കുറവ്‌, ശ്വാസം മുട്ടല്‍, മേല്‍ വയര്‍വേദന, കൈകാല്‍ വേദന തരിപ്പ്‌, വിരലുകളുടെ അറ്റം തണുത്തിരിക്കുക, ലൈംഗികതാല്‍പര്യക്കുറവ്‌, തൂക്കക്കുറവ്‌ ഇതൊക്കെ ചേരുന്ന ഒരു സംഭവം

കരളിനുണ്ടാകുന്ന ആഞ്ജിയൊസാര്‍ക്കോമ ക്കു പുറമെ Brain tumour, hepatocellular carcinoma എന്നിവയും കണ്ടുവരുന്നു.

ജീനുകള്‍ക്ക്‌ മ്യൂട്ടേഷന്‍ വരുത്തുന്ന സാധനമാണ്‌ ഇവന്‍.

അപ്പോള്‍ ഇതുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നവര്‍ അവരവര്‍ക്കു പറഞ്ഞിട്ടുള്ള സുരക്ഷാ ഉപകരണങ്ങള്‍ വേണ്ടവണ്ണം ശ്രദ്ധയോടുകൂടി ഉപയോഗിക്കുക.

ഹെല്‍മെറ്റ്‌ വക്കാന്‍ പറയുമ്പോള്‍ എന്റെയല്ലെ തല താനാരാ പറയാന്‍ എന്ന രീതിയില്‍ ചിന്തിക്കരുത്‌. ഈ ലോകത്ത്‌ നിങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവരെ കൂടി ഓര്‍ക്കണം

Sunday, September 18, 2011

കറുത്തീയം (ലെഡ്‌ Lead )

കറുത്തീയം (ലെഡ്‌ Lead )

ഉരുകുന്ന ഊഷ്മാവ്‌ Melting point 327 ഡിഗ്രി C
ബാഷ്പീകരിക്കപ്പെടുന്ന ഊഷ്മാവ്‌ Boiling Point 1620 ഡിഗ്രി C

550 -600 ഡിഗ്രി C ല്‍ ഈയം ഉരുകി അന്തരീക്ഷത്തിലുള്ള ഓക്സിജനുമായി കലര്‍ന്ന് ലെഡ്‌ ഓക്സൈഡ്‌ ഉണ്ടാകുന്നു

TetraEthyl Lead, Tetramethyl Lead, Lead Stearate എന്നിവ ആണ്‌ ഇതിന്റെ പ്രധാന Organometallic Compounds

പാറകളിലും മണ്ണിലും , ചെടികളിലും എല്ലാം ഈയം കാണപ്പെടുന്നു

Galena (Lead Sulphide) ആണ്‌ ഇതിന്റെ പ്രധാനമായ അയിര്‌. ഇത്‌ മിക്കവാറും Silver, Copper, Arsenic, Antimony, Bismuth, Tin എന്നിവയുടെ Sulphideഉമായി ചേര്‍ന്നു കാണപ്പെടുന്നു

Cerussite അഥവാ PbCo3, Anglesite അഥവാ PbSo4, ആണ്‌ ഇവന്റെ മറ്റ്‌ അയിരുകള്‍

എലക്ട്രിക്കല്‍ കേബിളുകള്‍ക്കു ഷീല്‍ഡായും Pipe, Cisterns, Roof Coverings ഇവ ഉണ്ടാക്കുവാനും, Joints seal ചെയ്യുവാനും, കാലാവസ്ഥാവ്യതിയാനങ്ങളില്‍ നിന്നും മറ്റു ലോഹങ്ങളെ രക്ഷിക്കുവാനായി കവര്‍ ചെയ്യുവാനും, ബാറ്ററി ഉല്‍പാദനത്തിലും, Acid Containers, Evaporating pans എന്നിവയ്ക്കു lining ചെയ്യാനും, കൂട്ടു ലോഹങ്ങള്‍ ഉണ്ടാക്കുവാനും in printing and ammunition industries, Paint varnish ഇവയിലേക്കു pigments ഉണ്ടാക്കുവാനും, Flint Glass manufacturing ലും Vitreous Enamelling ലും എല്ലാം ഇവന്‍ ഉപയോഗിക്കപെടുന്നു.
പഴയകാല പാത്രങ്ങള്‍ ഈയം ഉപയോഗിച്ച്‌ ഈയം പൂശുന്നത്‌ ഇപ്പോള്‍ ഉണ്ടൊ എന്തൊ. എന്റെ ചെറുപ്പത്തില്‍ അതു സാധാരണം ആയിരുന്നു.
Petrolium Industry യില്‍ antiknock additive ആയും ഇവന്റെ alkyls ഉപയോഗിക്കപ്പെടുന്നു

ഈ വക പണികളില്‍ പങ്കെടുക്കുന്നവര്‍ ഇനി ഉള്ള ഭാഗം വ്യക്തമായി വായിച്ചു പഠിച്ചിരിക്കുന്നത്‌ നല്ലതാണ്‌.

ശരീരത്തില്‍ കടക്കുന്ന വിധം

പ്രധാനമായി ശ്വാസത്തില്‍ കൂടിയും, അന്നനാളത്തില്‍ കൂടിയും.

Lead Alkyls ഉം Lead Naphthenates ഉം തൊലിപ്പുറമെ നിന്നും കൂടി ആഗിരണം ചെയ്യപ്പെടുന്നു.

സാധാരണ നിലയില്‍ 100 മുതല്‍ 350 മൈക്രൊഗ്രാം വരെ ലെഡ്‌ നമ്മുടെ ഉള്ളില്‍ ഓരോ ദിവസവും ചെല്ലുന്നുണ്ട്‌. ആഹാരത്തില്‍ കൂടിയും അതുപോലെ നാം ശ്വസിക്കുന്ന വായുവില്‍ കൂടിയും

ശ്വാസത്തില്‍ കൂടി ഉള്ളില്‍ എത്തുന്ന കണങ്ങള്‍ 10 മൈക്രോണ്‍ വരെ ഉള്ളവ ശ്വാസകോശത്തില്‍ തന്നെ തളക്കപ്പെടുന്നു. അതില്‍ വലിയവ Ciliary Movement വഴി തൊണ്ടയില്‍ എത്തി അന്നനാളത്തില്‍ ചെന്നു ചേരുന്നു.

ശ്വാസകോശത്തില്‍ എത്തുന്നതില്‍ 10-30% ആഗിരണം ചെയ്യപ്പെടും. അന്നനാളത്തില്‍ എത്തുന്നതില്‍ 10-15% വും

Tetraethyl Lead ശ്വാസകോസത്തില്‍ നിന്നും വളരെ അധികം വേഗം ആഗിരണം ചെയ്യപ്പെടും

ഉള്ളില്‍ എത്തിയവന്

ആഗിരണം ചെയ്യപ്പെട്ടതില്‍ 95% വും രക്തത്തിലെ ചുവന്ന അണുക്കളില്‍ (RBC) ചെന്നു പെടും

ബാക്കി ശരീരത്തിലെ കട്ടി ഉള്ള കലകളിലും {Hard Tissues like Bone, Nails, Teeth, Hair), മൃദു ആയ കലകളിലും (Soft Tissues like Bone Marrow,Brain, Kidney, Liver) ആയി ശേഖരിക്കപ്പെടുന്നു.

ഇവയില്‍ Soft Tissue Lead ആണ്‌ അപകടകാരി. പക്ഷെ അതു കുറയാതെ നിലനിര്‍ത്താന്‍ Hard Tissue Lead ഒരു Store പോലെ പ്രവര്‍ത്തിക്കും.
അതായത്‌ എപ്പോള്‍ കുറഞ്ഞാലും Hard Tissue ഇല്‍ നിന്നും Soft ലേക്ക്‌ പ്രവഹിക്കും.
അതുകൊണ്ടു തന്നെ ശരീരത്തിലെ ലെഡിന്റെ അളവിനെ പഠിക്കുന്നത്‌ വളരെ ബുദ്ധിമുട്ടാകുന്നു.

വിസര്‍ജ്ജനം
ആഗിരണം ചെയ്യപ്പെട്ടതില്‍ ഏകദേശം 75-80% മൂത്രത്തില്‍ കൂടിയും 15% മലത്തില്‍ കൂടിയും പുറം തള്ളപ്പെടുന്നു

അപകടങ്ങള്‍

അന്നനാളം

Intestinal Colic കടുത്ത മലബന്ധവും വയറുവേദനയും - പൊക്കിളിനു ചുറ്റുമുള്ള ഭാഗത്ത്‌- ആണ്‌ ഏറ്റവും സാധാരണ ആയ ലക്ഷണം.

Lead Line എന്നു വിളിക്കപ്പെടുന്ന ഒരു നിറവ്യത്യാസം മോണകളില്‍ കാണപ്പെടുന്നു

Bone Marrow

RBC ചുവന്ന രക്താണുക്കളുടെ മുന്‍ ഗാമികള്‍ ആയ Erythroblast ല്‍ ഉള്ള Delta amino Levulinate Dehydratase എന്ന enzyme നെ ഇവന്‍ നിര്‍വീര്യന്‍ ആക്കുന്നു.
അതിനാല്‍ Delta ALA യുടെ അളവു വര്‍ദ്ധിക്കുന്നു
ഉയര്‍ന്ന അളവില്‍ ഉള്ള D-ALAD നാഡീ ഞരമ്പുകള്‍ക്കു Nervous System നു ദോഷം ഉണ്ടാക്കും എനു കരുതപ്പെടുന്നു

നാഡീവ്യൂഹം

ചെറിയ കുട്ടികളിലും പ്രായം കുറഞ്ഞവരിലും തലച്ചോറിനെ ബാധിക്കുന്നു

Slowness of Performance, Psychomotor Disturbances, Intelligence Defects, Personality changes ഇവ ആകാം തുടക്കം

Convulsive, Comatose or Delerious encephalopathy ആണ്‌ അടുത്ത കൂടുതല്‍ അപകടകരം ആയവ
കൂട്ടിനു ലഹരി പദാര്‍ത്ഥ സേവ കൂടി ഉണ്ടെങ്കില്‍ ഇതു വളരെ അപകടകരം തന്നെ.

കൂടുതല്‍ കാലം തുടര്‍ച്ചയായ മലിനീകരണം അനുഭവിച്ചാല്‍ തലച്ചോറിനുണ്ടാകുന്ന കേട്‌ ചിലപ്പോള്‍ ശരി ആയില്ലെന്നും വരാം

Alkyl Lead വലരെ അപകടകാരി ആയ Toxic Psychosis ഉണ്ടാകുന്നതില്‍ കുപ്രസിദ്ധനാണ്‌

മൂത്രവ്യവസ്ഥ

ആദ്യം ഒക്കെ ലെഡിനെ വളരെ വേഗം പുറം തള്ളുന്ന വൃക്കകള്‍ക്ക്‌ Interstitial Fibrosis ബാധിക്കാനും ലെഡ്‌ വിസര്‍ജ്ജനം കുറയാനും സാധ്യത ഉണ്ട്‌

ഇപ്രകാരം അപകടകാരി ആയ ലെഡ്‌ നോട്‌ അനുബന്ധിച്ചുള്ള വ്യവസായങ്ങളില്‍

Environmental Assessment

1. Regular Fixed Station air monitoring
2. Personal Sampling

Biological Assessment

- To determine the presence of lead in blood and urine
- To measure the bio-chemical and hematological toxic effects of lead

സാധാരണ ആയി മൂത്രത്തില്‍ കൂടി പുറം തള്ളപ്പെടുന്ന
delta- ALA, Coproporphyrin എന്നിവയും RBC യില്‍ ഉള്ള ZnPP concn ഉം അളക്കുന്നു

രക്ത, മൂത്ര സാമ്പിളുകള്‍ Exposure കഴിഞ്ഞ്‌ മൂന്നു നാലു ദിവസങ്ങള്‍ക്കു ശേഷം ആണ്‌ എടുക്കേണ്ടത്‌.

ഇവയുടെ അളവുകള്‍

Lead in Blood < 2.896 micromol - 600 microgram/litre

Protporphyrin in RBC < 1.779 micromols - 1000 microgram/litre
ZnPP in RBC < 0.54 mmol/mol Hb
delta ALA in Urine < 152.52 micromol/litre (20mg/litre)
Coproporphyrin in urine < 0.459 mmol/litre (300mg/litre)


ഈ പരിശോധനകള്‍ ഫലത്തിന്റെ തോതനുസരിച്ച്‌ മൂന്നു മാസമല്ലെങ്കില്‍ ആറുമാസം ഇടവിട്ട്‌ ചെയ്തു കൊണ്ടിരിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ലെഡ്‌ ഉള്ളില്‍ ചെല്ലാനുള്ള സാധ്യത ഉള്ള പുക പൊടി തുടങ്ങിയവയെ വേണ്ട വിധത്തില്‍ പ്രതിരോധിക്കുക.

2. ആഹാരം പാനീയം തുടങ്ങിയവ യാതൊരു കാരണവശാലും പ്രവൃത്തിസ്ഥലത്ത്‌ അനുവദിക്കാതിരിക്കുക

3. പുകവലി പ്രവൃത്തിസ്ഥലത്ത്‌ നിരോധിക്കുക

ആര്‌ എന്തൊക്കെ പറഞ്ഞാലും അവനവന്‍ ശ്രദ്ധിക്കാനുള്ളത്‌ അവനവന്‍ ശ്രദ്ധിക്കുക ജീവിതം അവനവന്റെതാണ്‌