Saturday, July 14, 2012

വിനൈ ല്‍ ക്ലോറൈഡ്‌

പ്ലാസ്റ്റിക്‌ ഉല്‍പാദനം വളരെ സാധാരണമായ ഒരു ഉദ്യോഗം ആണ്‌. പല ബ്ലോഗുകളും അതുമായി പ്രവര്‍ത്തിക്കുന്നവരുടെതായി കണ്ടു.

പി വി സി പോലെ ഉള്ള സാധനങ്ങള്‍ ഉണ്ടാക്കാന്‍ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന "വിനൈ ല്‍ ക്ലോറൈഡ്‌" ജീവികളെ സംബന്ധിച്ചിടത്തൊളം ഒരു അപകടകാരിയാണ് എന്നറിയാമായിരിക്കുമല്ലൊ അല്ലെ

എന്നാലും ഒരു ഓര്‍മ്മപ്പെടുത്തല്‍

നാം ശ്രദ്ധിച്ചാല്‍ നമ്മുടെ ജീവിതം സുരക്ഷിതമായിരിക്കും

Chloroethene - Chemical formula: C2H3Cl
ഇവനാണ്‌ അവന്‍

നിറമില്ലാത്ത ഒരു അല്‍പം സുഗന്ധമുള്ള ഒരു വാതകം. വളരെ പെട്ടെന്നു തീപിടിക്കുന്ന സ്വഭാവം

വായുവിനെക്കാള്‍ ഭാരം കൂടുതല്‍ ഉള്ളതുകൊണ്ട്‌ പുറമെ വന്നാല്‍ കൂടുതല്‍ വിസ്താരത്തിലേക്കു പടരും.

ജലത്തില്‍ ലയിക്കില്ല , പക്ഷെ Organic Solvents ല്‍ എല്ലാം ലയിക്കും

ശ്വാസം വഴി ഇവന്‍ അകത്തു കടക്കും
ശ്വാസം വഴി കടക്കുന്നതിന്റെ 40% ഉം, വായവഴി കടക്കുന്നതില്‍ 95% വും വലിച്ചെടുക്കപ്പെടും

chloroethylene oxide (CEO), chloroacetaldehyde (CAA).
എന്നീ രണ്ടു പദാര്‍ത്ഥങ്ങളായി ആദ്യം മാറും പിന്നീട്‌ മൂത്രത്തില്‍ കൂടി വിസര്‍ജ്ജിക്കപ്പെടുന്ന ചില പദാര്‍ത്ഥങ്ങളായും, Co2 ആയും മാറി ശരീരത്തില്‍ നിന്നും പുറംതള്ളപ്പെടുന്നു

പക്ഷെ ഈ പെട്ടെന്നുണ്ടാകുന്ന രാസപരിണാമങ്ങള്‍ ശരീരത്തിനു വലരെ ഹാനികരം ആണ്‌.

CEO സാധാരണ കമ്പനി CEO മാരെ പോലെ തന്നെ വളരെ അപകടകാരിയാണ്‌- ക്യാന്‍സര്‍ ഉണ്ടാക്കുന്നതില്‍ കേമന്‍

ഏറ്റവും പ്രധാനമായി ഇവന്‍ അപകടപ്പെടുത്തുന്നത്‌ കരളിനെ.
കൂടാതെ വൃക്ക , ശ്വാസകോശം, വൃഷണം ഇവയെയും കേടാക്കും

കരളില്‍ AngioSarcoma എന്ന ക്യാന്‍സര്‍ ആണ്‌ ഇവന്റെ പ്രധാന വിനോദം

മനുഷ്യരില്‍ ഇവനുണ്ടാക്കുന്ന രോഗത്തിന്‌ ഒരു പേരു തന്നര്‍ ഇട്ടിട്ടുണ്ട്‌ "vinyl chloride illness"

ചെവിവേദന, തലവേദന, തലകറക്കം, കാഴ്ച്ചക്കുറവ്‌, ക്ഷീണം, വിശപ്പില്ലാഴിക, ഓക്കാനം , ഉറക്കക്കുറവ്‌, ശ്വാസം മുട്ടല്‍, മേല്‍ വയര്‍വേദന, കൈകാല്‍ വേദന തരിപ്പ്‌, വിരലുകളുടെ അറ്റം തണുത്തിരിക്കുക, ലൈംഗികതാല്‍പര്യക്കുറവ്‌, തൂക്കക്കുറവ്‌ ഇതൊക്കെ ചേരുന്ന ഒരു സംഭവം

കരളിനുണ്ടാകുന്ന ആഞ്ജിയൊസാര്‍ക്കോമ ക്കു പുറമെ Brain tumour, hepatocellular carcinoma എന്നിവയും കണ്ടുവരുന്നു.

ജീനുകള്‍ക്ക്‌ മ്യൂട്ടേഷന്‍ വരുത്തുന്ന സാധനമാണ്‌ ഇവന്‍.

അപ്പോള്‍ ഇതുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നവര്‍ അവരവര്‍ക്കു പറഞ്ഞിട്ടുള്ള സുരക്ഷാ ഉപകരണങ്ങള്‍ വേണ്ടവണ്ണം ശ്രദ്ധയോടുകൂടി ഉപയോഗിക്കുക.

ഹെല്‍മെറ്റ്‌ വക്കാന്‍ പറയുമ്പോള്‍ എന്റെയല്ലെ തല താനാരാ പറയാന്‍ എന്ന രീതിയില്‍ ചിന്തിക്കരുത്‌. ഈ ലോകത്ത്‌ നിങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവരെ കൂടി ഓര്‍ക്കണം